25.8 C
Kerala
Saturday, July 6, 2024

മാവൂരില്‍ യു.ഡി.എഫ് പ്രതിനിധിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് യു.ഡി.എഫ്

Must read

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയനെതിരെ ആവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചതായി യു.ഡി.എഫ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോൺഗ്രസ്സ് ടിക്കറ്റിൽ വിജയിച്ച് വന്ന വാസന്തി വിജയനോട് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനും പകരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വളപ്പിൽ റസാഖിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകാനും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ വാസന്തി വിജയൻ തൽസ്ഥാനത്ത് നിന്നും മാറാൻ തയാറാവാതെ വന്നതോടെയാണ് വാസന്തിക്കെതിരെ ആവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ നിർബന്ധിതരായതെന്നും നേതാക്കൾ പറഞ്ഞു.

മാവൂർ ഗ്രാമപഞ്ചായത്തിൽ യു ഡി എഫിന് ഭരണം കിട്ടിയപ്പോഴുള്ള ധാരണ അനുസരിച്ച് ആദ്യ ഒന്നര വർഷം പ്രസിഡന്റ് പദവി മുസ്‌ലിം ലീഗിനും തുടർന്നുള്ള ഒരു വർഷം ആർ എം പിക്കും ബാക്കി വരുന്ന രണ്ടര വർഷം കോൺഗ്രസിനുമാണ്.
ഘടകകക്ഷികൾക്ക് അനുവദിച്ചു കിട്ടിയ ആദ്യത്തെ രണ്ടര വർഷ കാലാവധി കഴിഞ്ഞതോടെ കോൺഗ്രസ്സ് പ്രതിനിധിയായ വാസന്തി വിജയന് പ്രസിഡന്റ് പദവി നൽകുകയായിരുന്നു. എന്നാൽ പതിമൂന്നാം വാർഡിലെ _ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച വളപ്പിൽ റസാഖ് വിജയിച്ചു വരുന്നതോടെ പ്രസിഡന്റ് പദവി ഒഴിയണമെന്ന ധാരണയിലാണ് വാസന്തിയെ പ്രസിഡന്റാക്കിയതെന്നും എന്നാൽ വാക്കുപാലിക്കാൻ വാസന്തി തയാറാകാത്ത സാഹചര്യത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയും മറ്റു നേതാക്കളും നിരന്തരം ബന്ധപ്പെടുകയും പലതവണ ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും വാസന്തി രാജിവയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ആവിശ്വാസ പ്രമേയത്തിലൂടെ വാസന്തിയെ മാറ്റാൻ തീരുമാനിച്ചതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

_വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എം ഇസ്മയിൽ മാസ്റ്റർ, കൺവീനർ വി.എസ് രഞ്ജിത്ത്, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.പി അഹമ്മദ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അപ്പുകുഞ്ഞൻ എന്നിവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article