25.8 C
Kerala
Saturday, July 6, 2024

മുസ്‌ലിം യൂത്ത് ലീഗ് വെട്ടത്തൂർ അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

Must read

വെട്ടത്തൂർ: മുസ്‌ലിം യൂത്ത് ലീഗ് വെട്ടത്തൂർ 2023-24 വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മൊമെന്റോ നൽകി ആദരിച്ചു. വാർഡ് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ ജസീം കെ എം അധ്യക്ഷത വഹിച്ച ചടങ്ങ് കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ അംഗവുമായ പി കെ സി അബ്ദുറഹ്മാൻ ഉത്ഘാടനം ചെയ്തു. കോഴിക്കോട് സിജിയിലെ റിസോഴ്സ് പേഴ്സണും മോട്ടിവേഷൻ ട്രൈനറുമായ അബ്ദുൽ നാസിർ മാവൂർ കരിയർ ഗെയ്ഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി.

വാർഡ് മെമ്പറും വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സണുമായ ആയിഷ മാരാത്ത്, മുസ്‌ലിം ലീഗ് വാർഡ് പ്രസിഡന്റ്‌ കരീം പള്ളിയാളി, സെക്രട്ടറി മുഹമ്മദ്‌ കുന്നത്തൊടി, ഗ്ലോബൽ കെ എം സി സി പഞ്ചായത്ത്‌ സെക്രട്ടറി നൗഷാദ് കെ എം, ഗ്ലോബൽ കെ എം സി സി സെക്രട്ടറി സലാം പരസ്കോട്ട്, കെ എം ചെറിയാപ്പു ഹാജി തുടങ്ങിയവർ ആശംസകൾ നേർന്നു. വാർഡ് മുസ്‌ലിം ലീഗ് ട്രഷറർ നൗഷാദ് മാരാത്ത്, വാർഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ കരീം കള്ളിക്കാട്, പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി ശിഹാബ് പറയങ്ങാട്, വർക്കിംഗ്‌ കമ്മിറ്റി മെമ്പർമാരായ ഗഫൂർ കെ എം, ഹകീം ചെമ്പക്കോട്, ശുകൂർ വെട്ടത്തൂർ, അഫ്സൽ മടത്തുംതൊടി, കരീം വി പി,മുനീർ കെ പി, എം എസ് എഫ് പ്രസിഡണ്ട്‌ മിദ്‌ലാജ്, സെക്രട്ടറി ആസിഫ് വൈ പി തുടങ്ങിയവർ നേതൃത്വം നൽകി.പരിപാടിക്ക് വാർഡ് മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി ഫിറോസ് മാരാത്ത് സ്വാഗതവും പഞ്ചായത്ത് എം എസ് എഫ് ട്രഷറർ സഫീർ ചെമ്പക്കോട് നന്ദിയും പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article