26.8 C
Kerala
Saturday, October 5, 2024

പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Must read

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്.

https://keralaresults.nic.in/dhsefy24spk13/dhsefy.htm
https://keralaresults.nic.in/dhsefy24spk13/swr_dhsefy.htm

4,14,159 വിദ്യാർത്ഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. ഈ വർഷം നേരത്തെത്തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം നൽകും. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനുകളും ഉൾപ്പെടെ ഈ ഘട്ടത്തിൽ മാറ്റം വരുത്താനാകും.

ഇതിനു ശേഷം ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ഈ വർഷം 4,65,960 പേരാണ് ഏകജാലക രീതിയിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങളും വിദ്യാഭ്യാസ വകുപ്പ് റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article