23.8 C
Kerala
Thursday, July 4, 2024

പ്രതിഫലം വാങ്ങിയ പാട്ടിൽ സംഗീത സംവിധായകന് അവകാശമില്ല; ഇളയരാജയുടെ കോപ്പി റൈറ്റ് വിവാദത്തിൽ പ്രതികരിച്ച് നിർമ്മാതാവ് വിനോദ് കുമാർ

Must read

സംഗീത സംവിധായകൻ ഇളയരാജയുടെ കോപ്പി റൈറ്റ് വിവാദത്തിൽ പ്രതികരിച്ച് ‘മാർക്ക് ആന്റണി’ നിർമ്മാതാവ് വിനോദ് കുമാർ. പ്രതിഫലം വാങ്ങി നിർമ്മിക്കുന്ന ഒരു പാട്ടിനും സംഗീത സംവിധായകന് അവകാശമില്ലെന്നും ഇളയരാജയുടെ ആ ഇടപെടലിന് ഒരു അവസാനം വേണമെന്നും വിനോദ് കുമാർ എക്സിലൂടെ കുറിച്ചു. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിൽ പാട്ട് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റ് റീ ഷെയർ ചെയ്തുകൊണ്ടാണ് നിർമ്മാതാവിന്റെ പ്രതികരണം.

പ്രതിഫലം വാങ്ങി നിർമ്മിക്കുന്ന ഒരു പാട്ടിനും സംഗീത സംവിധായകന് അവകാശമില്ല. ഇതിന് ഒരു അവസാനം വേണം. കോടതി ഇടപെട്ട് ‘എല്ലാവർക്കും ഒരിക്കൽ’ എന്ന ഉത്തരവ് കൊണ്ടുവരണം. ഒരു പ്രത്യേക ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം സൃഷ്ടിച്ചത്, ഗാനം നിർമ്മിക്കാൻ ചലച്ചിത്ര നിർമ്മാതാവ് പണം നൽകിയിട്ടുമുണ്ട്, വിനോദ് കുമാർ കുറിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article