വെട്ടുപാറ : സിപിഐഎം വെട്ടുപാറ ബ്രാഞ്ച് സ്പോർട്സ് വകുപ്പ് മന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകി. നാടിന്റെ ഏറെ കാലത്തെ സ്വപ്നമായ വെട്ടുപാറയിലെ ഗ്രൗണ്ട് യാഥാർഥ്യമാക്കാനുള്ള തുടർച്ചയായുള്ള ഇടപെടലുകളുടെ ഭാഗമായാണ് സിപിഐഎം വെട്ടുപാറ ബ്രാഞ്ച് മന്ത്രിയെ കണ്ടത്. സർക്കാറിന്റെ “ഒരു പഞ്ചായത്ത് ഒരു ഗ്രൗണ്ട്” എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൗണ്ട് യഥാർഥ്യമാക്കണം എന്ന നവകേരള സദസ്സിൽ ബ്രാഞ്ച് നൽകിയ പരാതിയിൽ വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്ന മറുപടി ലഭിച്ചിരുന്നു.
ഇക്കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും, ഗ്രൗണ്ട് നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനുള്ള സ്വത്വര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ സർക്കാർ അനുഭാവപൂർണമായ നടപടി കൈകൊള്ളുമെന്നും, സ്പോർട്സ് വകുപ്പിന് സാധ്യമാവുന്ന എല്ലാ സഹായവും ഫണ്ടുകളും ലഭ്യമാക്കുമെന്ന ഉറപ്പും മന്ത്രി നൽകി.
വെട്ടുപാറയിലെ പൊതു കളിസ്ഥലം യാഥാർഥ്യമാക്കണം ; വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി സിപിഐഎം
