23.8 C
Kerala
Wednesday, July 3, 2024

‘ഒരു മെഗാ മമ്മൂട്ടി ഷോ’ വയസിനെ വെല്ലുന്ന തേരോട്ടം സൃഷ്ടിച്ച് മമ്മുട്ടി ; ടര്‍ബോ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Must read

ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടെ താണ്ഡവമാണ് തിയേറ്ററുകളില്‍ നടക്കുന്നത് എന്നാണ് ടര്‍ബോയുടെ ആദ്യ പ്രതികരണങ്ങളെത്തുമ്പോള്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വൈശാഖ് എന്ന സംവിധായകന്‍ നിരാശപ്പെടുത്തിയില്ല എന്നും വേറെ ലെവല്‍ തിയേറ്റര്‍ എക്സ്പീരയന്‍സ് എന്നും പ്രതികരണങ്ങളെത്തുകയാണ്. തിയേറ്റുകളില്‍ നിന്ന് ആവേശത്തോടെയാണ് കാണികളും പുറത്തേക്ക് ഇറങ്ങിവരുന്നത്.

തീ തീ…ഫൈറ്റ് ഒക്കെ മിഷന്‍ ഇംപോസിബിള്‍ ലെവല്‍ ആണ്, ഈ 73-ാം വയസിലും സമ്മതിച്ചു കൊടുക്കണം ഇങ്ങേരെ. മോളിവുഡ് കാത്തിരുന്ന മാസ് എന്റെര്‍ടെയ്നര്‍, മമ്മൂക്കയുടെ മാസ് പെര്‍ഫോമന്‍സ്. മമ്മൂട്ടിയുടെ ഫിനാലെ ആക്ഷന്‍,

രാജ് ബി ഷെട്ടി സ്കോർ ചെയ്തു. സാങ്കേതികമായി ഉയർന്ന നിലവാരം പുലര്‍ത്തിയ ചിത്രം. മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച ചിത്രം. ആരാധകർക്കും ആക്ഷൻ സിനിമ പ്രേമികൾക്കും ഒരു വിരുന്നാണ് ടര്‍ബോ. ക്രിസ്റ്റോയുടെ മികച്ച വര്‍ക്ക്, വൈശാഖ് തിരിച്ചെത്തി. ടെയിൽ എൻഡ് ലീഡ് സീൻ ഒരു രക്ഷയുമില്ല.

എല്ലാ മാസ് മസാല ടെംപ്ലേറ്റുകളുമുള്ള ഒരു മികച്ച ആക്ഷൻ എൻ്റർടെയ്‌നർ. ഗംഭീരമായ ആക്ഷൻ സെറ്റ് പീസുകൾക്കൊപ്പം ഒരു മികച്ച എൻ്റർടെയ്‌നറും വൈശാഖ് നിർമ്മിച്ചു

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്.

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടര്‍ബോ ജോസായെത്തുന്ന മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങളും ഫൈറ്റ് സീനുകളും ഒരു രക്ഷയില്ലെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. 2 മണിക്കൂര്‍ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article