29.8 C
Kerala
Wednesday, April 30, 2025

സുരേന്ദ്രൻ വാഴക്കാട് നിർമ്മിക്കുന്ന “വയനാടൻ നൊമ്പരം” പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ ഈണം പകരുന്നു

Must read

വയനാട്ടിലെ നൊമ്പരങ്ങളെ ജനകോടികളിലേക്കെത്തിക്കാൻ സംഗീതത്തിന്റെ മാസ്മരിക സ്പർശവുമായി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ ക്ലാസ്സ്മേറ്റ്സ്, ചതിക്കാത്ത ചന്തു, രാജമാണിക്യം, ബ്ലാക്ക്, മായാവി തുടങ്ങി ഒട്ടനവധി സിനിമാ ഗാനങ്ങൾക്ക് ഈണം പകർന്ന സംഗീത സംവിധായകൻ അലക്സ് പോൾ വീണ്ടും തിരിച്ചു വരുന്നു.

വയനാട്ടിന്റെ നൊമ്പരങ്ങളെ ജന കോടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് സംഗീത സംവിധായകനായ അലക്സ്പോള്‍ വയനാടിന്റെ നൊമ്പരം എന്ന ഗാനത്തിലൂടെ സംഗീതത്തിൽ മാസ്മരികത തീർക്കുന്നത്. അലക്സ് പോൾ വയനാട്ടിലെ വന്യജീവി അക്രമണങ്ങളും, കാർഷിക മേഖലയിലെ പ്രശ്നങ്ങളും മുഖ്യ വിഷയമാകുന്ന ഗാനത്തിന് ഈണം പകർന്നു കൊണ്ടാണ് തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.

സംവിധായകനും, അഭിനേതാവും, നിർമ്മാതാവുമായ ലാലിന്റെ സഹോദരനാണ് സംഗീത സംവിധായകനായ അലക്സ് പോൾ.

പാർവ്വതി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ വാഴക്കാട് നിർമ്മിക്കുന്ന “വയനാടൻ നൊമ്പരം” എന്ന ഗാനത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ലെൻസി ജോർജാണ്. പാട്ടിന്റെ വരികൾ എഴുതിയത് ജി.എച്ച്.എസ്.എസ് വാള വയൽ സ്ക്കൂളിലെ മലയാളം അധ്യാപികയായ സിന്ധു വട്ടക്കുന്നേലാണ്. ഗാനം ആലപിച്ചിരിക്കുന്നത് റോഷനാണ്. ഗാനത്തിന്റെ ദ്യശ്യ വിരുന്നും എഡിറ്റിംങ്ങും വയനാട്ട്കാരനായ സുനേഷ് പുൽപ്പള്ളിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article