പുളിക്കൽ : പുതിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തി കൊണ്ടോട്ടി സബ് ജില്ലയിലെ അധ്യാപക പരിശീലനം പുരോഗമിക്കുന്നു.ശാസ്ത്ര സാങ്കേതിക വിവര വിനിമയ മേഖലകളുടെ പരിഷ്കരിച്ച പുതിയ പാഠപുസ്തകം സബ് ജില്ലയിലെ എല്ലാ അധ്യാപകരെയും പരിചയപ്പെടുത്തി കൊണ്ടാണ് അഞ്ചുദിവസത്തെ അധ്യാപക പരിശീലനം സമാപിക്കുക .
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 2 ഘട്ടങ്ങളിൽ ആയിട്ടാണ് പരിശീലനം നടക്കുന്നത്.
എ എം എം എച്ച് എസ് പുളിക്കൽ, ജി എച്ച് എച്ച് എസ് എസ് കൊട്ടപ്പുറം, പി പി എം എച്ച് എസ് കൊട്ടുക്കര എന്നീ സ്കൂളുകളിൽ വെച്ചിട്ടാണ് കൊണ്ടോട്ടി സബ്ജില്ലയിൽ അധ്യാപക പരിശീലനം നടക്കുന്നത്. അധ്യാപക പരിശീലനം കൊണ്ടോട്ടി ഉപജില്ല ഓഫീസർ ഷൈനി ഓമന ഉദ്ഘാടനം ചെയ്തു.സമഗ്ര ശിക്ഷ കേരള കൊണ്ടോട്ടി ബിപിസി ജയ്സല സിപി ,
ബി ആർ സി ട്രെയിലർമാരായ താജുദ്ദീൻ മാസ്റ്റർ, മുഹമ്മദ് നവാസ്, റോഷിമ, നൗഫൽ എന്നിവർ നേതൃത്വം നൽകുന്നു. കൊണ്ടോട്ടി സബ് ജില്ലയിലെ വിവിധ അധ്യാപക സംഘടന നേതാക്കന്മാർ വിവിധ സെന്ററുകൾ സന്ദർശിച്ചു.