കൊണ്ടോട്ടി: ഒളവട്ടൂർ എച്ച്.ഐ.ഒ ഡി എൽ എഡ് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സമാപിച്ചു.പതിനഞ്ച് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ (എക്സറ്റസി 2k24) വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുത്തു. സമാപനസംഗമം കോളേജ് പ്രിൻസിപ്പൽ കെ.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ക്യാമ്പ് കോഡിനേറ്റർ ടി അനില അധ്യക്ഷത വഹിച്ചു.
യുവ ഗായകനും ,കലോത്സവ ജേതാവുമായ നിഷ്‌മൽ കെ.പി, മുഖ്യാതിഥിയായി പങ്കെടുത്തു.
അധ്യാപകരായ സി.മുഹമ്മദ് അൽത്താഫ് , കെ.ശ്രുതി കെ.എം.ഇസ്മായിൽ, പി.ടി.ഷീല,രോഹിത് എന്നിവർ സംസാരിച്ചു.
പതിനഞ്ച് ദിവസങ്ങളിൽ പൂർത്തീകരിച്ച പ്രവർത്തങ്ങളെയും പങ്കിട്ട സ്നേഹത്തെയും തിരിച്ചറിഞ്ഞ മൂല്യങ്ങളെയും ചേർത്തു പിടിച്ചു കൊണ്ടാണ് വിദ്യാർത്ഥികളും അധ്യാപകരും ക്യാമ്പിനോട് വിട പറഞ്ഞത്.