24.8 C
Kerala
Sunday, October 6, 2024

ചേലേമ്പ്ര ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേമ്പ്ര പാലിയേറ്റീവിന് വാങ്ങിയ ഭൂമിയുടെ ആധാരം കൈമാറ്റവും CPL ചാമ്പ്യൻമാരെ ആദരിക്കലും നടന്നു

Must read

ഇടിമുഴിക്കൽ : നിരവധി ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായ ചേലേമ്പ്ര ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേമ്പ്ര പാലിയേറ്റീവിന് വേണ്ടി വാങ്ങിയ ഭൂമിയുടെ ആധാര കൈമാറി. പുല്ലിപ്പറമ്പ് റോഡിലെ അടിവാരത്ത് വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ഷെഫീറിൻ്റെയും മറ്റംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ ചേലേമ്പ്ര പാലിയേറ്റീവ് പ്രതിനിധികൾ ആധാരം ഏറ്റു വാങ്ങി

ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് ടി. പി.സമീറ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്യാലക്സി ക്ലബ്ബ് സെക്രട്ടറി നവാസ് കടക്കോട്ടീരി സ്വാഗതം പറഞ്ഞു . പ്രസിഡൻ്റ് സെഫീർ അദ്ധ്യക്ഷനായിരുന്നു. വേങ്ങര സബ് ഇൻസ്പെക്ടർ വത്സൻ കാടശേരി മുഖ്യാതിഥിയായിരുന്നു. 2023-24 വർഷത്തെ SSLC , +2 പരീക്ഷയിൽ ഫുൾ A+ നേടിയ ജേതാക്കളെയും ചേലേമ്പ്ര പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻമാരായ കളിക്കാരെയും ക്രിക്കറ്റ് കമ്മിറ്റി അംഗങ്ങളെയും ചടങ്ങിൽ വച്ച് ആദരിച്ചു . ചേലേമ്പ്ര പെയിൻ പാലിയേറ്റീവ് യുണീറ്റ് 1 ചെയർമാൻ സി.പി ഷെബി റലി , ചേലേമ്പ്ര പാലീയേറ്റിവ് ചെയർമാൻ അബ്ദുള്ള , സെക്രട്ടറി ലത്തീഫ് മാസ്റ്റർ , ട്രഷറർ ശ്രീഹരി , ഗ്യാലക്സിയുടെ മുൻ പ്രസിഡൻ്റ് സൈതലവി
CPL കമ്മിറ്റിയംഗം ലിബാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. ക്ലബ്ബ് അംഗം ജുനൈദ് എം വി ചടങ്ങിൽ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article