മതമൈത്രിയുടെ വിളനിലമായ മുതുവല്ലൂർ ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിനായി നാനാ മതസ്ഥരിൽ നിന്നും ലഭിച്ച അരിയിൽ ബാക്കി വന്ന 12 ചാക്ക് അരി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലസീസ് സെൻ്ററിന് വേണ്ടി ചെയർമാൻ ജബ്ബാർ ഹാജി ക്ഷേത്രം പ്രസിഡണ്ട് ചന്ദ്രൻ പുല്ലിതൊടിയിൽ നിന്നും ഏറ്റുവാങ്ങി
പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.എം മണിരഥൻ സ്വാഗതം പറഞ്ഞു കെ.സി ഗോപിനാഥൻ വിനയാരാജൻ മൂസത് കെ പി ശശിരാജൻ വി കെ നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു ഡയാലസീസ് സെൻ്ററിന് വേണ്ടി ജബ്ബാർ ഹാജി കൃതജ്ഞത അറിയിച്ചു അഹമ്മദ് സാജു സി ടി കുഞ്ഞു എന്നിവർ പങ്കെടുത്തു.
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലസീസ് സെൻ്ററിന് സ്നേഹത്തിൻ്റെ അന്നവും മായി ശ്രീദുർഗ്ഗാ ചാരിറ്റബിൾ ട്രസ്റ്റ്
