25.8 C
Kerala
Saturday, July 6, 2024

പ്ലസ് വൺ അപേക്ഷ സമർപ്പണം ഇന്ന് മുതൽ

Must read

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം വ്യാഴാഴ്ച തുടങ്ങും. 25 വരെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രയൽ അലോട്ട്മെന്റ് മേയ് 29നും ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും നടത്തും.

മുഖ്യ അലോട്ട്മെന്റ് (മൂന്നാം അലോട്ട്മെന്റ്) അവസാനിക്കുന്നത് ജൂൺ 19നാണ്. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. ഒഴിവുവരുന്ന സീറ്റുകളിലേക്ക് ജൂലൈ രണ്ടുമുതൽ 31വരെ സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 മുതൽ 25വരെ. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article