26.8 C
Kerala
Saturday, October 5, 2024

എടവണ്ണപ്പാറയിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ; ശാശ്വതപരിഹാരം തേടി യോഗം ചേർന്നു

Must read

എടവണ്ണപ്പാറ ജംങ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കുകളും നിരന്തരമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കുന്നതിന് ശാശ്വതപരിഹാരം തേടി ടി.വി. ഇബ്രാഹീം എം.എൽ.എ.വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരികൾ എന്നിവയുടെ യോഗം വിളിച്ച് ചേർത്ത് വിവിധ പദ്ധതികൾക്ക് രൂപം നൽകി. കൊണ്ടോട്ടി- – അരീക്കോട് റോഡ് വികസിപ്പിച്ചതും കൂളിമാട് , എളമരം പാലങ്ങൾ ഗതാഗതത്തിന് തുറന്ന് കൊടുത്തതും കാരണം വാഹനങ്ങൾ അധികമായി എത്തുന്നതിന് കരണമാവുകയും അതെ സമയം ജങ്ങ്ഷൻ വീതികൂട്ടാത്തതും ഇവിടെ അപകടങ്ങൾ നിത്യസംഭവമായി മാറിയിട്ടുണ്ട്. വിവിധ അപകടങ്ങളിൽ ഇതിനകം നാല് പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാലങ്ങൾ വഴി എത്തുന്ന പരിചയമില്ലാത്ത വരുടെ വാഹനങ്ങൾ ജംങ്ഷൻ്റെ വീതി കുറവ് കാരണം അപകടത്തിൽ പെടുകയാണ് പതിവ്. കൊണ്ടോട്ടി- അരിക്കോട് റോഡ് നന്നാക്കിയെങ്കിലും ജംങ്ഷൻ വികസനം രണ്ടാംഘട്ടത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. റോഡ് വികസനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെ.ആർ. എഫ്.ബി യാണ് ചെയ്യുന്നത്.

പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള റോഡ് പ്രവൃത്തിക്ക് വേണ്ടി കെ.ആർ.എഫ്.ബിക്ക് കൈമാറിയതിനാൽ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് ഫണ്ട് അനുവദിക്കുന്നതിന് പരിമിതികളുണ്ട്. രണ്ടാം ഘട്ട പ്രവൃത്തിയിൽ ജംങ്ഷൻ വികസനം ഉൾപ്പെടുന്നതിനാൽ അതിനുള്ള പ്രൊപ്പോസൽ വേഗത്തിൽ സമർപ്പിക്കാൻ എം.എൽ.എ. കെ. ആർ. എഫ്.ബിക്ക് നിർദ്ദേശം നൽകി.

അപകടം തുടർച്ചയായി നടക്കുന്നത് കൊണ്ട് എം.എൽ.എ. പൊതുമരാമത്ത് മന്ത്രിയെ കണ്ട് നിവേദനം നൽകിയതിനെ തുടർന്ന് അടിയന്തിര നടപടി എന്ന നിലയിൽ ഫെബ്രുവരിയിൽ പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേഗത കുറയ്ക്കുന്നതിനുള്ള റിംപിൾ സ്ട്രിപ്പ് കളും റിഫ്ലക്ടറുകളും ജംങ്ങ്ഷനിലെ നാല് റോഡുകളിലും സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ രാത്രികാലത്ത് ജങ്ഷൻ തിരിച്ചറിയുന്നതിന് സോളാർ റെഡ് ബ്ലിങ്കർ ലൈറ്റുകൾ ജംങ്ഷനിലെ നാല് ഭാഗത്തും വാഴക്കാട് പഞ്ചായത്ത് മുൻകൈ എടുത്ത് അടുത്ത ആഴ്ച സ്ഥാപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പും ഇത്തരം ലൈറ്റുകൾ സ്ഥാപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ജംങ്ഷൻ വികസനത്തോടൊപ്പം ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഔട്ടർ റിംഗ് റോഡ് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് സർക്കാറിലേക്ക് ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ പ്രൊപ്പോസൽ ഉണ്ടാക്കി സമർപ്പിക്കും.

ജംങ്ഷനിലും അതിലേക്ക് എത്തി ചേരുന്ന റോഡിലും ഉള്ള കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിക്കും. അതിന് താലുക്ക് ഓഫിസ് ആവശ്യമായ സർവെ നടത്തി മാർക്ക് ചെയ്ത് നൽകാനും തീരുമാനിച്ചു. കടകൾ ഇറക്കി കെട്ടിയതും അനധികൃത തെരുവ് കച്ചവടവും, അനധികൃത പാക്കിംങ്ങും പഞ്ചായത്തും, പോലീസും ചേർന്ന് കർശനമായി ഒഴിവാക്കും. തുടർ നടപടികൾ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞ് ജൂൺ 6 വ്യാഴാഴ്ച വീണ്ടും എം.എൽ.എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് വിലയിരുത്തിനും തീരുമാനമായി.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാരായ സി.വി. സക്കറിയ (വാഴക്കാട് ), എളങ്കയിൽ മും താസ് ( ചീക്കോട്), ബ്ലോക്ക് സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ കെ.സി. ഗഫൂർ ഹാജി., വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് ചെയർ പേഴ്സൺ സി . ഷരീഫ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ മാരായ പി.കെ. റഫീഖ് അഫ്സൽ. എ.അയ്യപ്പൻ കുട്ടി . , ബ്ലോക്ക് മെംബർ അബൂബക്കർ ഗ്രാമ പഞ്ചായത്ത് മെംബർ സരോജിനി , വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് റെറ്റ് വർഗീസ് (ഡ്യൂട്ടി തഹസിൽദാർ ) അബ്ദുൽ ഗഫൂർ (എക്സിക്യുട്ടീവ് എഞ്ചിനിയർ പി ഡബ്ലിയു. ഡി) ടി.ടി. ഷോളി ( ഗ്രാമ പഞ്ചായത്ത് സെക്രട്ടറി) വാഴക്കാട് എസ്.ഐ.സി.പി.വിജു ., ഡോ. ഷൈജിൽ (എ.ഇ പൊതുമരാമത്ത്) വിപിൻ രാജ് (കെ.ആർ.എഫ്. ബി ) എ. അഫ്സൽ (എ.ഇ. , കെ.എസ്.ഇ.ബി) റഷീദ് ( വാഴക്കാട് വില്ലേജ് ഓഫിസ് ) രാഷ്ട്രീയ പാർട്ടികളെ പ്രതിധികരിച്ച് ജെയ്സൽ എളമരം ,വി.കെ. അശോകൻ, വി.രാജഗോപാൽ, കെ.ആലി., ഇ.കെ.അയ്യപ്പൻ കുട്ടി , അബ്ദുള്ള വാവൂർ, ഷിബു അനന്തായൂർ, വ്യാപാരി കളുടെയും കച്ചവടക്കാരുടെയും പ്രതിനിധികളായ കെ.അബ്ദുസ്സലാം, എം.റഷീദ് , ടി.സി.അബ്ദുൽ ലത്തീഫ് , എം. അബ്ദുറഹിമാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article