വെട്ടുപാറ – നെല്ലാര് മഹല്ല് കമ്മിറ്റിയും എംപവർമെന്റ് കമ്മിറ്റിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമും ടാലൻ്റ് പരീക്ഷയും നടത്തി.
ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിഗ്രി എന്നീ കാറ്റഗറിയിലാണ് ടാലൻ്റ് പരീക്ഷ നടന്നത്. പരിപാടി മഹല്ല് ഖത്തീബ് ഉസ്മാൻ ഫൈസി നീലഗിരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ വി എ സലാം അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ സഫറുള്ള സാർ ക്ലാസിന് നേതൃത്വം നൽകി. മഹല്ല് ജനറൽ സെക്രട്ടറി കെ പി സി അലി മാസ്റ്റർ, ഇ എം അഹ്മദ് കുട്ടി മൗലവി, ഇ കെ അലി ഹാജി, ഉമ്മർ ബാബു കെ എം, അസീസ് വെട്ടുപാറ, അസദുള്ള എം, ഗഫൂർ മാസ്റ്റർ കെ പി, ബുഷൈർ മാസ്റ്റർ, മുജീബ് അബ്ദുൽ വാരിസ് വി ടി, ജൗഹർ എംപി ആശംസകൾ പ്രസംഗം നടത്തി. പരിപാടിയിൽ കെ ഫിറോസ് മാസ്റ്റർ സ്വാഗതവും അനസ് പി പി നന്ദിയും പറഞ്ഞു.
സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമും ടാലൻ്റ് പരീക്ഷയും നടത്തി
