വെട്ടുപാറ: അലമുൽ ഹുദാ സെക്കണ്ടറി മദ്റസയിൽ നിന്നും പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അഞ്ച്, ഏഴ് ക്ലാസുകളിൽ നിന്ന് ടോപ് പ്ലസ് നേടിയ നഷ് വ ലബീബ് സി.സി, നിഹ്‌ല നുജൂം സി സി എന്നിവർക്കുള്ള ഉപഹാരം മദ്റസ ജനറൽ സെക്രട്ടറി കെ പി സി അലി മാസ്റ്റർ സമ്മാനിച്ചു. ചടങ്ങിൽ മഹല്ല് വൈസ് പ്രസിഡൻറ് EK അലി ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത മുദരിബ് ജമാൽ ഹൈതമി പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുപരീക്ഷയിൽ വിദ്യാർത്ഥികളെ ഉന്നത വിജയത്തിന് പ്രാപ്തരാക്കിയ ഉസ്താദുമാർക്കുള്ള ഉപഹാരം നെല്ലാര് ജുമാ മസ്ജിദ് മുദരിസ് ഉസ്മാൻ ഫൈസി വിതരണം ചെയ്തു. സദർ മുഅല്ലിം അഷ്റഫ് മുസ്‌ലിയാർ, അധ്യാപകരായ മറ്റത്തൂർ അബ്ദു റഹ്മാൻ മുസ്ലിയാർ, ബഷീർ ഫൈസി, അബൂബക്കർ ദാരിമി, ജബ്ബാർ ഫൈസി, അബ്ദുറഹ്മാൻ മുസ്‌ലിയാർ, മദ്രസ കമ്മിറ്റി അംഗങ്ങളായ മുജീബ് പി സി , വി.ടി.അലി മൗലവി, കെ.പി.സി ബുഷൈർ മാസ്റ്റർ, ഫിറോസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
വെട്ടുപാറ അലമുൽ ഹുദാ സെക്കണ്ടറി മദ്റസ സമസ്ത പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു
