മപ്രം ഗവ: എൽ പി സ്കൂളിൽ ഈ വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ പത്ത് വിദ്യാർത്ഥികളിൽ ഏഴ് പേർ മികച്ച വിജയം കരസ്ഥമാക്കി. അലൻ കൃഷ്ണ ടി കെ, മിസ് ല ഫാത്തിമ കെ എം, ജിയ നാസ്നിൻ, ഫാത്തിമ നൂറ എ, ബീവി ഷെറിൻ തസ്നീം, ഷുഹൈമ ബീവി കെ സി, മുഹമ്മദ് ഹനാൻ പി പി എന്നിവരാണ് എൽ എസ് എസിന് അർഹത നേടിയത്.വിജയികളെ പി ടി എ യും സ്റ്റാഫ് കൗൺസിലും വീട്ടിലെത്തി മധുരം നൽകി അഭിനന്ദിച്ചു.
മപ്രം ഗവ: എൽപി സ്കൂളിൽ എൽ എസ് എസ് പരീക്ഷയിൽ മിന്നും വിജയം
