30.8 C
Kerala
Saturday, October 5, 2024

പിടിച്ചുവച്ച അഞ്ച്‌ ബില്ലുകളിൽ ഒപ്പിട്ട്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ

Must read

ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കം പിടിച്ചുവച്ച അഞ്ച്‌ ബില്ലുകളിൽ ഒപ്പിട്ട്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണറുടെ സമീപനത്തിനെതിരെ സർക്കാർ നിയമപോരാട്ടം നടത്തുന്നതിനിടെയാണ്‌ അഞ്ച്‌ ബില്ലുകളിലും ഗവർണർ ഒപ്പുവച്ചത്‌. കേരളം നൽകിയ ഹർജിയിൽ ഉടൻ തീരുമാനമെടുക്കണമെന്ന്‌ സുപ്രീംകോടതി ഗവർണറോട്‌ ആവശ്യപ്പെട്ടിരുന്നു.

ഭൂപതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്‌കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article