31.8 C
Kerala
Saturday, October 5, 2024

കൊണ്ടോട്ടി ബിആർസിയുടെ “സ്നേഹസംഗമം” ആരംഭിച്ചു

Must read

വാഴക്കാട്:സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി ബിആർസിയുടെ വിവിധ തെറാപ്പി കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന രക്ഷാകർതൃ ശാക്തീകരണ പരിപാടിക്ക് തുടക്കമായി .
വാഴക്കാട് യുപി ,ഹയര്സെക്കണ്ടറി തുടങ്ങിയ സ്കൂളുകളിൽ പ്രവർത്തിക്കുന്ന തെറാപ്പി സെന്ററിലെ രക്ഷിതാക്കൾക്കുള്ള പരിപാടിയോടെയാണ് സ്നേഹസംഗമത്തിന് തുടക്കം കുറിച്ചത് .
തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ തെറാപ്പികേന്ദ്രങ്ങളിലെയും രക്ഷിതക്കൾക്കുള്ള ശാക്തീകരണ പരിപാടി നടക്കും
വാഴക്കാട് നടന്ന പരിപാടി ഷമീന സലിം ഉദ്‌ഘാടനം ചെയ്തു .മുൻ ഡയറ്റ് സീനിയർ ലക്‌ചറർ മുസ്തഫ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി

കൊണ്ടോട്ടി ബിആർസി ബിപിസി ജയ്സല ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാഴക്കാട് ഹയർസെക്കണ്ടറി സ്കൂൾ പിടിഎ പ്രസിഡന്റ് ടിപി അഷ്‌റഫ് അധ്യക്ഷത വഹിച്ചു ..ബിആർസി ട്രെയ്നർ താജുദ്ധീൻ ,തെറാപ്പിസ്റ്റുകളായ ,വിൻസി ,അജീന ,ലിനുമായ ,സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ബീന ,മുംതാസ് ,അനിത ,ജുംന തുടങ്ങിയവർ സംസാരിച്ചു .
സിആർസി കോഓർഡിനേറ്റർ അനീഷ നന്ദി പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article