25.8 C
Kerala
Saturday, July 6, 2024

ലോകസഭ ഇലക്ഷൻ ; വാഴക്കാട് പോലീസ് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു

Must read

2024 ലോക്സഭാ ഇലക്ഷനോടനുബനധിച്ച് സ്റ്റേഷനിൽ വെച്ച് നടന്ന വാഴക്കാട് പോലീസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ തീരുമാനങ്ങൾ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ

വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന 3 പഞ്ചായത്തുകളായ വാഴക്കാട് , വാഴയൂർ, ചീക്കോട് പഞ്ചായത്തുകളിൽ പ്രചാരണ സമാപന ദിവസം കൊട്ടിക്കലാശം നടത്തുന്നതല്ലെന്ന് തീരുമാനിച്ചു

പ്രധാന ടൗണുകളിൽ 500 മീറ്റർ മാറി മാത്രം പ്രചരണപരിപാടികൾ സംഘടിപ്പിക്കാൻ പാടുള്ളു.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗം നടക്കുന്ന സമയം മറ്റ് പാർട്ടികളുടെ പ്രചരണ വാഹനം വരുന്നുണ്ടെങ്കിൽ നടക്കുന്നതിൻെറ അടുത്ത് വെച്ച് പൊതുയോഗം അനൗൺസ്മെൻറ് നടത്താനോ പൊതുയോഗത്തിൻെറ സമീപം വെച്ച് പ്രസംഗം സംഘടിപ്പിക്കാനോ പാടുള്ളതല്ല.

പ്രചാരണ സമാപന ദിവസം എൻ.ഡി.എ മുന്നണി പുതുക്കോട് അങ്ങാടിയിലും എൽ.ഡി.എഫ് മുന്നണി കാരാട് അങ്ങാടിയിൽ മുകൾഭാഗത്തും യു. ഡി.എഫ് മുന്നണി കാരാട് അങ്ങാടിയിൽ താഴെ ഭാഗത്തും പ്രചാരണം നടത്താൻ തീരുമാനിച്ചു.

ഏതെങ്കിലും പോളിങ്ങ് ബൂത്തിനടുത്ത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസോ, ചിഹ്നങ്ങളോ ഉണ്ടെങ്കിൽ പോളിങ്ങ് ദിവസത്തിന് രണ്ടു ദിവസം മുൻപേ ആയത് കെട്ടി മറക്കേണ്ടതാണ്.

പോളിങ്ങ് ബൂത്തിൻെറ കോമ്പൗണ്ടിനകത്ത് വോട്ടർമാരല്ലാതെ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകൻമാരാരും കയറാൻ പാടില്ലാത്തതാണ്.

വോട്ട് ചെയ്യാൻ പ്രയാസമുള്ളവരെ ഒരേ വാഹനത്തിൽ തന്നെ പോളിങ്ങ് ജസ്റ്റേഷനിലേക്ക് എത്തിക്കാൻ പാടുള്ളതല്ല.

വോട്ടർമാർക്ക് സ്ളിപ്പ് കൊടുക്കുന്നതിനായി കെട്ടുന്ന ബൂത്തുകൾ ഇലക്ഷൻ കമ്മീഷൻ നിർദേ‌ശിക്കുന്ന ദൂര പരിധി പാലിച്ചിരിക്കണം.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article