31.5 C
Kerala
Friday, March 14, 2025

മലപ്പുറം പാർലമെൻ്റ് മണ്ഡലം എൽ ഡിഎഫ് സ്ഥാനാർത്ഥി വി വസീഫിൻ്റെ ഭാര്യാ പിതാവ് പ്രൊഫ. പി മമ്മദ് അന്തരിച്ചു

Must read

തിരൂരങ്ങാടി : എകെപിസിടിഎ മുൻ സംസ്ഥാന പ്രസിഡണ്ടും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. പി മമ്മദ് (67) അന്തരിച്ചു. എൽ ഡിഎഫ് മലപ്പുറം പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ടുമായ വി വസീഫിൻ്റെ ഭാര്യാ പിതാവാണ്.

സിപിഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റിയംഗം, തിരൂരങ്ങാടി ലോക്കൽ കമ്മറ്റി സെക്രട്ടറി, കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റംഗം, എകെപിസിടിഎ മലപ്പുറം ജില്ല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങരയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരീശീലന കേന്ദ്രം പ്രിൻസിപ്പലും വിരമിച്ച കോളേജ് അധ്യാപകരുടെ സംഘടനയായുടെ സംസ്ഥാന പ്രസിഡണ്ടുമാണ്.

കോഴിക്കോട് തിക്കോടി സ്വദേശിയായ പ്രൊഫ. പി മമ്മദ് ഇപ്പോൾ തിരൂരങ്ങാടി കക്കാടാണ് താമസം. ഭാര്യ : റഷീദ. മക്കൾ : ഡോ. അർഷിത, ഡോ. അർ ഷീന, അജിലാൽ.ഖബറടക്കം ഇന്ന് വൈകിട്ട് 5ന് കക്കാട് ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article