31.8 C
Kerala
Saturday, October 5, 2024

എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് എടവണ്ണപ്പാറയിൽ

Must read

313 അംഗ സ്വാഗതസംഘം രൂപീകരിച്ചു

മുപ്പത്തിയൊന്നാമത് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് 2024 ആഗസ്റ്റ് 2, 3, 4 തിയ്യതികളിൽ എടവണ്ണപ്പാറയിൽ നടക്കും.
എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രഖ്യാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ പ്രസിഡൻ്റ് സയ്യിദ് അഹ്‌മദ് കബീർ മദനി അൽ ബുഖാരി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ശാഫി സഖാഫി വിഷയാവതരണം നടത്തി. എസ് വൈ എസ് എടവണ്ണപ്പാറ സോൺ പ്രസിഡൻ്റ് മുഹ്‌യിദ്ദീൻ സഖാഫി ചീക്കോട് ആമുഖം നൽകി. സുലൈമാൻ മുസ്‌ലിയാർ വാവൂർ, സി.ടി അബൂബക്കർ മുസ്‌ലിയാർ, എ.കെ സി അബ്ദുൽ അസീസ് ബാഖവി, സി.എം മൗലവി വാഴക്കാട്, എം പി ഹസ്സൻ കുട്ടി മുസ്‌ലിയാർ, ബഷീർ മാസ്റ്റർ വാഴക്കാട്, കുഞ്ഞു ഹാജി മമത, അഹ്‌മദ് മളാഹിരി, സൈദ് മുഹമ്മദ് അസ്ഹരി, അലി സഖാഫി എടവണ്ണപ്പാറ, അമീർ അലി സഖാഫി, ഇർഷാദ് സിദ്ദീഖി എടവണ്ണപ്പാറ,സഫ്‌വാൻ വിളയിൽ സംബന്ധിച്ചു. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് അനസ് സ്വാഗതവും ബഷീർ മാസ്റ്റർ വാഴക്കാട് നന്ദിയും പറഞ്ഞു.

ജില്ലാ സാഹിത്യോത്സവിൻ്റെ വിജയകരമായ നടത്തിപ്പിന് 313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികൾ:
സി. എം മൗലവി വാഴക്കാട് (ചെയർമാൻ) ബഷീർ മാസ്റ്റർ വാഴക്കാട് (കൺവീനർ) സൈദ് മുഹമ്മദ് അസ്ഹരി (ഫിനാൻസ്)
അബ്ദുറഷീദ് ബാഖവി വെട്ടുപാറ,
എം പി ഹസ്സൻ കുട്ടി മുസ്‌ലിയാർ ഓമാനൂർ,
ശരീഫ് മുസ്‌ലിയാർ കോടിയമ്മൽ,
അലി സഖാഫി എടവണ്ണപ്പാറ(വൈസ് ചെയർമാൻ )
മുഹ്‌യിദ്ദീൻ സഖാഫി ചീക്കോട്,
എം എ ശുകൂർ സഖാഫി മുതുവല്ലൂർ,
അമീർ അലി സഖാഫി വാഴക്കാട്,
ഇബ്രാഹീം മുണ്ടക്കൽ (ജോ കൺവീനർ)

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article