31.8 C
Kerala
Saturday, October 5, 2024

എളമരം ബി ടി എം ഒ യു പി സ്കൂളിലെ പ്രീ സിവിൽ സർവീസ് കോഴ്സ് പൂർത്തീകരിച്ച ആദ്യ ബാച്ച് പുറത്തിറങ്ങി

Must read

എടവണ്ണപ്പാറ :കേരളത്തിലെ വീശിഷ്യ മലപ്പുറത്തെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യ വിഭവമാണ്.ലീഡർഷിപ്പ് പവറുള്ള വ്യക്തികളെയാണ് ലോകത്തെ ഏത് മേഖലക്കും ഇന്ന് അനിവാര്യമായിരിക്കുന്നത്.വിദ്യാർത്ഥികൾക്ക് കൃത്യമായ ലീഡർഷിപ്പ് ട്രെയിനിങ്ങും ഉന്നത മേഖലകളിലേക്കുള്ള വഴി കാണിച്ചു കൊടുക്കുക എന്നതും മഹത്തായ കാര്യമാണ്.

ഈ കൃത്യമാണ് എളമരം ബിടി എം ഒ യു പി സ്കൂളിലെ പ്രീ സിവിൽ സർവീസ് കോഴ്സ് നിർർവ്വഹിച്ചിരിക്കുന്നതെന്നും ഇത്‌ അഭിനന്ദനാർഹമാണെന്നും പെരിന്തൽമണ്ണ ഐ എ എസ് അക്കാദമി ചെയർമാൻ നജീബ് കാന്തപുരം എം എൽ എ പറഞ്ഞു.

പ്രീ സിവിൽ സർവീസ് കോഴ്സ് പൂർത്തീകരിച്ച കുട്ടികൾക്കുള്ള കോൺ വക്കേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പി ടി എ പ്രസിഡന്റ്‌ കെ പി സലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒരു പ്രൈമറി വിദ്യാലയത്തിൽ നാൽപതോളം വരുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രീ സിവിൽ സർവീസ് പരിശീലനവും ലീഡർ ഷിപ് പരിശീലനവും നൽകാൻ സാധിച്ചത് മാതൃകാപരമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെയും വിദ്യർഥികളെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു.

സിവിൽ സർവീസ് പരിശീലനത്തിന് തുടർ പിന്തുണ നൽകാൻ പെരിന്തൽമണ്ണ ഐ എ എസ് അക്കാദമി തയ്യാറാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

എളമരം ബി ടി എം ഒ യു പി സ്കൂളിന്റെ പ്രവർത്തന മേഖലയിലെ വേറിട്ട ഒരു പദ്ധതിയായിരുന്നു ‘ട്യൂണിങ് പ്രീ സിവിൽ സർവീസ് കോഴ്സ് ഏഴാം ക്ലാസ്സിൽ നിന്നും താല്പര്യമുള്ള നാൽപതോളം കുട്ടികളാണ് ഒരു വർഷം നീണ്ടു നിന്ന ഈ കോഴ്സിൽ പങ്കെടുത്തത്. പ്രീ സിവിൽ സർവീസ്,കരിയർ, ലീഡർ ഷിപ്പ്,ഗോൾ സെറ്റിങ്,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്പീകിംഗ് സ്കിൽ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനങ്ങൾ നടന്നു

ഓസ്ട്രേലിയ, നാഗാലാൻഡ്, മാലിദ്വീപ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച പരിശീലകന്മാർ വിദ്യാർത്ഥികളുമായി സംവദിച്ചു.

പാഠ പുസ്തകങ്ങൾക്കപ്പുറം പുതിയ ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും സിവിൽ സർവ്വീസിന്റെ ബാല പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുക എന്നതായിരുന്നു ഒരു വർഷത്തെ കോഴ്സ് കൊണ്ട് ഉദ്ദേശിച്ചത്.

ഈ കോഴ്സ് പൂർത്തീകരിച്ച ആദ്യ ബാച്ചാണ് പുറത്തിറങ്ങിയത്.

വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മാതൃക തീർക്കുന്ന നജീബ് കാന്തപുരത്തെ സ്കൂൾ മാനേജർ കെ വി മുഹമ്മദ്‌ പൊന്നാട അണിയിച്ചു ആദരിച്ചു.പരിശീലനത്തിന് നേതൃത്വം നൽകിയ നൗഫൽ പുല്ലാളൂർ, രാകേന്ദു കെ വർമ്മ, റീഷ്മ ദാസ് എം പി, ഹഫ്സ ടി പി, അബ്ദുൽ മജീദ് കെ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.പെരിന്തൽമണ്ണ ഐ എ എസ് അക്കാദമിയിൽ നടുന്നതിന് സ്കൂളിന്റെ ഓർമ്മ മരം കർഷക ക്ലബ്ബ്‌ കൺവീനർ റഫീഖ് ടി കെ കൈമാറി.പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രീദാസ് വെട്ടത്തൂർ, എം ടി എ വൈസ് പ്രസിഡന്റ്‌ ആരിഫ വി, ജമാൽ മാസ്റ്റർ, ഷുക്കൂർ* *വെട്ടത്തൂർ,മുസ്തഫ വാഴക്കാട്,സുധ കെ ടി,സാജിത എം കെ, ഷാകിറ കെ,സർഫാസ് എ പി, ഫിർദൗസ് ബാനു പ്രസംഗിച്ചു.

ഹെഡ് മാസ്റ്റർ ഒ എം നൗഷാദ് സ്വാഗതവും കോ ഓർഡിനേറ്റർ രാകേന്ദു കെ വർമ്മ നന്ദിയും പറഞ്ഞു..

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article