വാഴക്കാട് – മലപ്പുറം പാർലമെൻറ് മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി വസീഫിന് വാഴക്കാട് പഞ്ചായത്തിൽ ഒന്നാംഘട്ട പര്യടനത്തിൽ വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ ജനകീയ സ്വീകരണം ഒരുക്കി. എടവണ്ണപ്പാറ, മപ്രം, എളമരം, വാലില്ലാപ്പുഴ, കണ്ണത്തുംപാറ, ചീനി ബസാർ, അനന്തായൂർ, ഊർക്കടവ് തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സ്ഥാനാർത്ഥി വി വസീഫ് സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പൻകുട്ടി, ശ്രീജിത്ത് എം,എ പി മോഹൻദാസ്, പ്രമോദ് ദാസ്, പി കെ മോഹൻദാസ്, രാജഗോപാലൻ മാസ്റ്റർ, അബ്ദുൽ അലി മാസ്റ്റർ, പി ജിജി ,ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വസീഫിന് ജനകീയ സ്വീകരണമൊരുക്കി വാഴക്കാട്ടെ വിവിധ പ്രദേശങ്ങൾ
