കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബാലകലാമേള 2024 രെജിസ്ട്രേഷൻ പുരോഗമിക്കുന്നു. മെയ് 03 വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ നടക്കുന്ന പരിപാടിയിൽ ഭരതനാട്യം (സീനിയർ, ജൂനിയർ) മോഹിനിയാട്ടം (സീനിയർ, ജൂനിയർ) നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്സ്, മാപ്പിളപ്പാട്ട്, ലൈറ്റ് മ്യൂസിക്, ക്ലാസിക് മ്യൂസിക്, മോണോ ആക്ട്, റെസിറ്റേഷൻ (മലയാളം), റെസിറ്റേഷൻ(ഇംഗ്ലീഷ്), ഇലോക്യൂഷൻ (മലയാളം സീനിയർ, ജൂനിയർ), ഇലോക്യൂഷൻ (ഇംഗ്ലീഷ് സീനിയർ, ജൂനിയർ), എസ്സെ റൈറ്റിഗ് (ഇംഗ്ലീഷ് സീനിയർ, ജൂനിയർ) സ്റ്റോറി ടെല്ലിങ് (kindergarten) തുടങ്ങി പതിനഞ്ച് മത്സര ഇനങ്ങളാണ് ഉള്ളത് ബാലകലാമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ഏപ്രിൽ 25 വരെയാണ് എന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.kalakuwait.com എന്ന ലിങ്ക് സന്ദർശിക്കുക,
മറ്റ് കൂടുതൽ വിവരങ്ങൾക്ക് 66174811
ഫഹഹീൽ 67645994
അബുഹലീഫ 65811232
അബ്ബാസിയ 99154202
സാൽമിയ 60675760
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കല കുവൈറ്റ് ബാലകലാമേള 2024 രെജിസ്ട്രേഷൻ ഏപ്രിൽ 25 വരെ
