25.8 C
Kerala
Saturday, July 6, 2024

ആവേശത്തിൽ ആറാടി ഫഹദ് ; സിനിമക്ക് മികച്ച പ്രതികരണം

Must read

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവ് സംവിധാനത്തില്‍ മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രമാണ് ‘ആവേശം’. തിയറ്ററുകളില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും കത്തിക്കയറുകയാണ് ‘ആവേശം’. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കിപ്പുറം തന്നെ മികച്ച പ്രേക്ഷക പ്രതികരണം ചിത്രം സ്വന്തമാക്കി കഴിഞ്ഞു. സോഷ്യല്‍ മീഡിയ വാളുകളിലാകെ ഫഫയുടെ അഴിഞ്ഞാട്ടവും രങ്കണ്ണന്‍റെ ‘എടാ, മോനേ’യും ആണ് കത്തിക്കയറുന്നത്.

ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനായാണ് ഫഹദ് എത്തുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രത്തിന് ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിക്കുന്നുണ്ട്. മികച്ച ഇന്റര്‍വെല്‍ ബ്ലോക്കും ക്ലൈമാക്‌സുമാണ് ചിത്രത്തിലുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് മുന്നോട്ടുപോകുന്ന ചിത്രത്തില്‍ ഫഹദ് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയാണെന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നര്‍മ്മത്തിന് കുറവ് വന്നിട്ടില്ല. രണ്ടാം പകുതിയില്‍ അങ്ങിങ്ങായി ചെറിയ ലാഗ് അടിക്കുമെങ്കിലും അത് ഒരിക്കലും കഥാഗതിയെ ബാധിക്കുന്നില്ലെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നത്. ‘രോമാഞ്ചം’ സംവിധാനം ചെയ്ത ജിത്തു മാധവനില്‍ നിന്ന് മറ്റൊരു ക്വാളിറ്റി സിനിമ എന്നാണ് പ്രേക്ഷകര്‍ ആവേശത്തെ വിശേഷിപ്പിക്കുന്നത്.

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു. എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍, പ്രോജക്ട് സിഇഒ – മൊഹസിന്‍ ഖായിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എ ആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ – പി കെ ശ്രീകുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ – അശ്വിനി കാലേ, കോസ്റ്റുംസ് – മഹര്‍ ഹംസ, മേക്കപ്പ് – ആര്‍ ജി വയനാടന്‍, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ – ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് – എഗ്ഗ് വൈറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് ശേഖര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അരുണ്‍ അപ്പുക്കുട്ടന്‍, സുമിലാല്‍ സുബ്രമണ്യന്‍, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, നിദാദ് കെ എന്‍,ഡിസൈന്‍ – അഭിലാഷ് ചാക്കോ, വിതരണം – എ ആന്റ് എ റിലീസ്, പി ആര്‍ ഒ-എ എസ് ദിനേശ്.

കടപ്പാട്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article