ചെറുവട്ടൂർ -വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ചെറുവട്ടൂരിൽ കടുത്ത വരൾച്ചയെ തുടർന്ന് നിരവധി വാഴക്കുലകൾ ഒടിഞ്ഞുവീണു.ഈ പ്രദേശങ്ങളിലെ നിരവധി വാഴ കർഷകർ കടുത്ത വരൾച്ചയുടെ ഭാഗമായി ദുരിതത്തിലായി. ദേവദാസൻ മണ്ണറോട്ട്,അസൈൻ വള്ളിക്കാട്ട് അഹമ്മദ് കുട്ടി കപ്പിയോടത്ത് തുടങ്ങിയ കർഷകരുടെ വാഴകളാണ് ഒടിഞ്ഞുവീണത്. ലോണെടുത്ത് കൃഷി ഇറക്കിയ കർഷകർ വരൾച്ചയെ തുടർന്ന് ദുരിതത്തിൽ ആയിരിക്കുകയാണ്. വാഴ നഷ്ടപ്പെട്ട കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകിയെങ്കിൽ മാത്രമേ കർഷകർ ഈ ദുരിതത്തിൽ നിന്നും മോചിതയാവുകയുള്ളൂ എന്ന് കർഷകർ അറിയിച്ചു.
കടുത്ത വരൾച്ച; ചെറുവട്ടൂരിൽ വാഴകൾ ഒടിഞ്ഞ് കർഷകർ ദുരിതത്തിൽ
