വാഴക്കാട് – ഏതാഘോഷങ്ങളായാലും കിടപ്പിലായ കുട്ടികളെ കൂടി ചേർത്തു പിടിക്കുന്ന പതിവ് തെറ്റിക്കാതെ കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിലുള്ള ടീം കുട്ടികളുടെ വീടുകളിലെത്തി.
സമഗ്രശിക്ഷ കേരളം കിടപ്പിലായ ഭിന്നശേഷികുട്ടികൾക്ക് വേണ്ടിയുള്ള ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് കൊണ്ടോട്ടി ബിആർസിയുടെ കീഴിലുള്ള മുഴുവൻ പഞ്ചായത്തുകളിലെയും ഗൃഹധിഷ്ഠിത പഠനം നടത്തുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ചു ഈദ് -വിഷു സമ്മാനങ്ങൾ നൽകിയത്.
ബിപിസി ,ട്രെയ്നർമാർ പ്രധാനാധ്യാപകർ ,ക്ലാസ്സദ്ധ്യാപകർ ,ക്ലസ്റ്റർ കോർഡിനേറ്റർമാർ ,സ്പെഷ്യൽ എഡ്യൂക്കേറ്റർസ് ,സഹപാഠിതാക്കൾ തുടങ്ങിയവരടങ്ങിയ സംഘമാണ് ഗൃഹസന്ദർശനം നടത്തിയത്.
ഈദ് -വിഷു സമ്മാനങ്ങളുമായി കൊണ്ടോട്ടി ബിആർസിയുടെ “ചങ്ങാതിക്കൂട്ടം ” ഗൃഹസന്ദർശനം നടത്തി
