27.6 C
Kerala
Friday, March 14, 2025

അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് പുഷ്പ 2-വിന്റെ ടീസര്‍

Must read

പ്രേക്ഷകർ ഒന്നടങ്കം വമ്പൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ-സുകുമാർ ചിത്രം ‘പുഷ്പ: ദ റൂൾ’. 2024 ഓഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവന്നു. അല്ലു അർജുന്റെ ജന്മദിനത്തിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ദേവീരൂപത്തിൽ എത്തുന്ന പുഷ്പയെയാണ് ടീസറിൽ കാണുന്നത്. പശ്ചാത്തലസംഗീതവും ഫ്രെയിമുകളും ആക്ഷനും ചേർന്നുള്ള ദൃശ്യവിരുന്നാണ് ചിത്രത്തിന്റെ ടീസർ.

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രമായ ശ്രീവല്ലിയുടെ പോസ്റ്ററും വെള്ളിയാഴ്ച രശ്മികയുടെ ജന്മദിനത്തിൽ പുറത്തുവിട്ടിരുന്നു.

സുകുമാർ റൈറ്റിംഗ്‌സുമായ് സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2021 ഡിസംബർ 17നാണ് ആദ്യ ഭാ​ഗം ‘പുഷ്പ: ദി റൈസ്’ തിയറ്റർ റിലീസ് ചെയ്തത്. ഛായാഗ്രഹണം: മിറെസ്‌ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമ കൃഷ്ണ, എൻ മോണിക്ക, സംഗീതം: ദേവി ശ്രീ പ്രസാദ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article