25.8 C
Kerala
Saturday, July 6, 2024

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

Must read

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്ര ആസ്വാദന ക്യാമ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. കൊല്ലത്ത് 2024 ഏപ്രില്‍ 30 മുതല്‍ മെയ് മൂന്നു വരെയും തലശ്ശേരിയില്‍ മെയ് ആറു മുതല്‍ ഒമ്പതു വരെയുമാണ് ക്യാമ്പുകള്‍ നടക്കുക. താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

ചലച്ചിത്ര അക്കാദമിയുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയിലെ ടെലിവിഷനിൽ കാണുന്ന ചലച്ചിത്രരംഗം കണ്ട് വിശകലനം ചെയ്ത് അതിന്റെ ആസ്വാദനം ഒരു മിനിറ്റ് വീഡിയോ ആയി അവതരിപ്പിച്ചോ അല്ലെങ്കിൽ എഴുതി പിഡിഎഫ് ഫോര്‍മാറ്റിലാക്കിയോ അയയ്ക്കുന്ന കുട്ടികളെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുക.

ഓരോ ക്യാമ്പിലും 70 വീതം കുട്ടികളെ പങ്കെടുപ്പിക്കും. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവര്‍ക്ക് കൊല്ലത്തും മറ്റു ജില്ലകളിലുള്ളവര്‍ക്ക് തലശ്ശേരിയിലുള്ള ക്യാമ്പിലുമാണ് പ്രവേശനം നല്‍കുക. പ്രായം, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. അപേക്ഷകള്‍ ആസ്വാദനക്കുറിപ്പ് / വീഡിയോ സഹിതം cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തില്‍ 2024 ഏപ്രില്‍ 20നകം ലഭിക്കത്തക്കവിധം അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: 8289862049, 9946759069.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article