25.8 C
Kerala
Saturday, July 6, 2024

സിപിഐഎം പി ഹൈദർ മാസ്റ്റർ, എപി ലത്തീഫ് അനുസ്മരണവും സമൂഹ നോമ്പ്തുറയും സംഘടിപ്പിച്ചു

Must read

മുണ്ടുമുഴി : വാഴക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഐഎം നേതാവുമായ പി ഹൈദർ മാസ്റ്ററുടെയും, സിപിഐഎം വാഴക്കാട് മുൻ ലോക്കൽ കമ്മിറ്റി അംഗമായ എപി ലത്തീഫിന്റെയും ഓർമ്മ പുതുക്കി സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടുമുഴി കൽപള്ളിയിൽ അനുസ്മരണ സമ്മേളനവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.

സഖാക്കളുടെ അനുസ്മരണ സമ്മേളനം നിലമ്പൂർ എംഎൽഎ പി വി അൻവർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ് ദാസ്, സിപിഐഎം കൊണ്ടോട്ടി ഏരിയ സെക്രട്ടറി മോഹൻദാസ്, സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ, സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്റർ, സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ്, എം പി അബ്ദുൽ അലി മാസ്റ്റർ, പനക്കൽ കുഞ്ഞഹമ്മദ്, ടി ഫൈസൽ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം പിസി നൗഷാദ്, തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു. തുടർന്ന് സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article