26.8 C
Kerala
Saturday, October 5, 2024

‘ദ കേരള സ്റ്റോറി’ സംപ്രേഷണത്തിനെതിരെ ഡിവൈഎഫ്‌ഐ മാര്‍ച്ച്

Must read

ദ കേരള സ്റ്റോറി സിനിമ സംപ്രേഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ദൂരദര്‍ശന്റെ കുടപ്പനക്കുന്ന് ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. ദൂരദര്‍ശന്‍ വെറുപ്പിന്റെ ഫാക്ടറിയെന്ന് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. സര്‍ക്കാര്‍ നിയന്ത്രിത മാധ്യമത്തെ വിദ്വേഷ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്. റിയല്‍ കേരള സ്‌റ്റോറിയെന്ന ചിത്രം 200 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

ഇന്ന് വൈകീട്ട് എട്ട് മണിക്കാണ് കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദൂരദര്‍ശന്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് സിപിഐഎം വിമര്‍ശനം. ഇതിനെതിരെ തെരഞ്ഞെടുപ്പ് സിപിഐഎം കമ്മീഷന് പരാതി നല്കീട്ടുണ്ട്. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന വാചകത്തിലാണ് ദൂരദര്‍ശന്‍ സിനിമ പരസ്യം ചെയ്യുന്നത്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം. 2023 മെയ് 5നായിരുന്നു തിയേറ്റര്‍ റിലീസ്. ആ സമയത്ത് തന്നെ കേരളത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article