കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ NCC ബറ്റാലിയനിൽ വെച്ച് നടന്ന തൽ സൈനിക് ക്യാമ്പ് 2024 (TSC) ഡൽഹി ക്യാമ്പിലേക്കുള്ള Firing Selection ജി.എച്ച് എസ് വാഴക്കാട് എട്ടാം ക്ലാസ് വിദ്യാർത്ഥിനി തമന്ന സുമൻ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ട നൂറിലധികം കുട്ടികളെ പിൻ തള്ളിയാണ് തമന്ന സുമൻ സ്കൂളിൻ്റെയും സ്കൂൾ എൻ.സി.സി യൂണിറ്റിൻ്റെയും അഭിമാനമായത്. നേരത്തെ സ്കൂളിൽ വച്ച് നടന്ന സെലക്ഷനിലും തമന്ന ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. പഠന-പാഠ്യേതര മേഖലകളിലും മികവ് പുലർത്തുന്ന തമന്ന ഊർക്കടവ് സ്വദേശികളായ ടി.കെ ഹമീദ് ( സ്വകാര്യ സ്കൂൾ അധ്യാപകൻ) ഷാഹിറ ദമ്പതികളുടെ മകളാണ്.
ജി.എച്ച് എസ് എസ് വാഴക്കാടിന് അഭിമാനമായി തമന്ന സുമൻ ഡെൽഹി തൽ സൈനിക് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
