ചേലേമ്പ്ര : ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇടിമുഴിക്കൽ ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ന് നടന്ന ഇഫ്താർ മീറ്റിൽ അറുനൂറോളം പേർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഇഫ്ത്താറിൽ വിഭിന്ന മതസ്ഥരും , രാഷ്ട്രീയ സംസ്കാരിക മേഖലകളിലെ പ്രമുഖരും സന്നിഹിതരായിരുന്നു.
ഗ്യാലക്സി ക്ലബ്ബ് സെക്രട്ടറി നവാസ് കടക്കോട്ടീരി, പ്രസിഡൻ്റ് ഷെഫീർ പി, മറ്റു ക്ലബ് അംഗങ്ങൾ ഇഫ്താർ മീറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ജനകീയ ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ച് ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇടിമുഴിക്കൽ
