27.6 C
Kerala
Friday, March 14, 2025

അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

Must read

നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വെച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്.

‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. ‘മനോഹരം’, ’ബീസ്റ്റ്’, ’ഡാഡ’ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം‘ ആണ് പുതിയ ചിത്രം.

വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്‘ എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തെത്തിയ ദീപക് പറമ്പോൽ ‘ദി ​ഗ്രേറ്റ് ഫാദർ‘, ‘തട്ടത്തിൻ മറയത്ത്‘, ‘കുഞ്ഞിരാമായണം‘, ‘ക്യാപ്റ്റൻ‘, ‘കണ്ണൂർ സ്ക്വാഡ്‘ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സി‘ലും താരം സുപ്രധാന വേഷത്തിലെത്തി. റിലീസിനൊരുങ്ങുന്ന വിനീത് ചിത്രം ‘വർഷങ്ങൾക്ക് ശേഷ’ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article