23.8 C
Kerala
Wednesday, July 3, 2024

അവധിക്കാലം ആഘോഷിക്കൂ ; കെഎസ്ആർടിസിയിൽ കുടുംബസമേതം കുറഞ്ഞ ചെലവിൽ ടൂർ പോയാലോ

Must read

കുടുംബസമേതം കുറഞ്ഞ ചെലവിൽ അവധിക്കാലം അടിപൊളിയാക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ. പ്രധാനപ്പെട്ട കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നെല്ലാം സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജുകൾ ലഭ്യമാണ്. ഒരു ദിവസം കൊണ്ട് വിനോദയാത്ര പൂർത്തിയാക്കുന്ന ടൂർ പാക്കജുകളാണ് ലഭ്യമായവയിൽ ഭൂരിപക്ഷവും.

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനുള്ള കെഎസ്ആർടിസിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ടൂർ പാക്കേജുകൾ ആരംഭിച്ചത്. ഇന്ന് തിരുവനന്തപുരം നഗരം ചുറ്റിക്കാണാനുള്ള ഡബിൾ ഡെക്കർ മുതൽ കടലിലേക്കുള്ള ഉല്ലാസ യാത്രകളും ജംഗിൾ സഫാരികളും ഉൾപ്പെടുന്ന ടൂർ പാക്കേജുകൾ കെഎസ്ആർടിസി നടത്തുന്നുണ്ട്. ഡിപ്പോ തലത്തിലാണ് ടൂർ പാക്കേജുകൾ ആസൂത്രണം ചെയ്യുന്നത്. ഇതിനായി ബജറ്റ് ടൂർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.

കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ പാക്കേജുകൾ

ഗവി പാക്കേജ്, ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ (തിരുവനന്തപുരം), വയനാട് ജംഗിള്‍ സഫാരി, മലക്കപ്പാറ പാക്കേജുകൾ, നെല്ലിയാമ്പതി പാക്കേജുകൾ, വയനാട് പാക്കേജുകൾ, ജംഗിൾ സഫാരി പാക്കേജുകൾ, മൺറോതുരുത്ത് പാക്കേജുകൾ, മൂന്നാർ പാക്കേജുകൾ, വാഗമൺ പാക്കേജുകൾ, സാഗരറാണി പാക്കേജുകൾ, ആലപ്പുഴ പാക്കേജുകൾ, നെഫർടിറ്റി പാക്കേജുകൾ, ഇഞ്ചത്തൊട്ടി പാക്കേജുകള്‍, കണ്ണൂര്‍ പാക്കേജുകള്‍, കാപ്പുകാട് പാക്കേജുകള്‍, കോവളം പാക്കേജുകള്‍, കുമരകം പാക്കേജുകള്‍, പൊന്മുടി പാക്കേജുകള്‍, റോസ് മല പാക്കേജുകള്‍, തെന്മല പാക്കേജുകള്‍

കടൽ യാത്ര

കെഎസ്ആർടിസി നടത്തുന്ന രണ്ട് ബജറ്റ് പാക്കേജുകളിൽ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെഎസ്ഐഎൻസി) കീഴിലുള്ള ആഡംബര കപ്പലുകളിലെ ഉല്ലാസ യാത്രയും ഉൾപ്പെടുന്നു. കൊച്ചിയിൽ നിന്നും യാത്ര ആരംഭിക്കുന്ന നെഫർടിറ്റി, സാഗരറാണി എന്നീ കപ്പലുകളുമായി ബന്ധപ്പെടുത്തി വിവിധ ഡിപ്പോകളിൽ നിന്നും ടൂർ പാക്കേജുകൾ ലഭ്യമാണ്.

ചാലക്കുടി, തൃശൂർ, പാലക്കാട്, നിലമ്പൂർ, പൊൻകുന്നം, താമരശ്ശേരി, മലപ്പുറം, മാവേലിക്കര, പെരിന്തൽമണ്ണ, കൽപ്പറ്റ, കായംകുളം, തിരുവല്ല, വൈക്കം എന്നീ ഡിപ്പോകളിൽ നിന്നും സാഗരറാണി പാക്കേജുകളുണ്ട്. അതുപോലെ കണ്ണൂർ, കോട്ടയം, തിരുവല്ല, പാലാ, കോതമംഗലം, കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി, താമരശ്ശേരി, പെരിന്തൽമണ്ണ, നിലമ്പൂർ, പയ്യന്നൂർ, കൊട്ടാരക്കര, മാവേലിക്കര, കാട്ടാക്കട, തിരുവനന്തപുരം സിറ്റി, അടൂർ, ഇരിഞ്ഞാലക്കുട, പത്തനംതിട്ട, പൊന്നാനി, മലപ്പുറം, പാലക്കാട്, നെയ്യാറ്റിൻകര, കൊല്ലം തുടങ്ങിയ ഡിപ്പോകളിൽ നിന്നും നെഫർടിറ്റി പാക്കേജുകൾ ഉണ്ട്.

ജംഗിള്‍ സഫാരി

മനസ്സിനും കണ്ണിനും കുളിര്‍മയേകുന്ന കാടിന്റെ ഭംഗി ആസ്വദിച്ച് കെഎസ്ആർടിസി ബസിൽ സുരക്ഷിതമായൊരു ഉല്ലാ, യാത്ര വാഗ്ദാനം ചെയ്യുന്ന പാക്കേജാണിത്. ജംഗിൾ സഫാരിയുടെ കൂടുതല്‍ സമയവും കാട്ടാനകളേയും മാന്‍ കൂട്ടങ്ങളേയും ഒക്കെ പതിവായി കാണപ്പെടുന്ന ഉൾപ്രദേശങ്ങളിലൂടെയാണ് എന്നതാണ് പ്രത്യേകത. വയനാട് ജംഗിൾ സഫാരിയാണ് മുഖ്യം. കോതമംഗലം – ജംഗിൾ സഫാരി, ചാലക്കുടി – ജംഗിൾ സഫാരി, എറണാകുളം – ജംഗിൾ സഫാരി, ഇരിഞ്ഞാലക്കുട – ജംഗിൾ സഫാരി, പാലാ – ജംഗിൾ സഫാരി, കൂത്താട്ടുകുളം – മാമലക്കണ്ടം – മൂന്നാര്‍ – ജംഗിള്‍ സഫാരി, തൊടുപുഴ – ജംഗിൾ സഫാരി, കോട്ടയം – മാമലക്കണ്ടം – ജംഗിൾ സഫാരി തുടങ്ങിയ പാക്കേജുകളും ലഭ്യമാണ്.

ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ

കേരളത്തിൻരെ തലസ്ഥാന നഗരിയായ തിരുവന്തപുരം ചുറ്റിക്കാണാൻ കെഎസ്ആർടിസി ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസിന്റെ പാക്കേജ് ലഭ്യമാണ്. മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ബസ്സാണിത്. ടിക്കറ്റ് ബുക്കിങ്ങിന് 9447479789/ 9188619378. ഒരാൾക്ക് 250 രൂപയാണ് നിരക്ക്.

ടൂർ പാക്കേജിന് ബന്ധപ്പെടേണ്ട ഡിപ്പോ മാനേജർ

തിരുവനന്തപുരം സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368 വെള്ളനാട് : 8281235394.
കൊല്ലം : 9747969768, 9496110124.
പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929.
ആലപ്പുഴ : 9895505815, 9400203766.
കോട്ടയം : 9188456895, 9961357595.
മൂന്നാര്‍ : 9447331036, 9446929036, 9895086324.
എറണാകുളം : 8129134848.
തൃശ്ശൂര്‍ : 9847851253, 9497382752.
മലപ്പുറം : 9446389823, 9995726885, 9447293014.
പാലക്കാട് : 7012988534.
കോഴിക്കോട് : 9961761708, 9544477954, 9048485827.
വയനാട് : 9895937213, 7907305828.
കണ്ണൂര്‍ : 9496131288, 8089463675, 9048298740.
കാസർഗോഡ് : 9446802282.

(കെഎസ്ആർടിസി വെബ്സൈറ്റിൽ നിന്നും ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ലേഖനം തയ്യാറാക്കിയത്.)

കടപ്പാട്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article