കെ എസ് ടി എ കൊണ്ടോട്ടി ഉപജില്ല കമ്മറ്റി യാത്രയയപ്പ് സംഗമവും അധ്യാപികമാർ രചിച്ച ചെറുകഥാ സമാഹാരത്തിൻ്റെ പ്രകാശനവും പുളിക്കൽ ലേ ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നീസ ഉദ്ഘാടനം നിർവഹിച്ചു. മലയാളം സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ കെ ബാബുരാജൻ പുസ്തകം പരിചയപ്പെടുത്തി. വനിത സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ 24 അധ്യാപികമാർ ചേർന്നാണ് ‘അകമഴിയുമ്പോൾ’ ചെറുകഥ സമാഹാരം പുറത്തിറക്കിയത്. സബ്ജില്ല പ്രസിഡൻ്റ് സി സ്വപ്ന ആധ്യക്ഷം വഹിച്ചു. ചടങ്ങിൽ സംസ്ഥാന സ്കൂൾ മേളകളിൽ വിജയിച്ചവരെ അനുമോദിച്ചു. മൈമൂന ടി, സി ടി ശ്രീജ, എം പ്രഹ്ളാദ് കുമാർ, ടി വി ഗോപാലകൃഷ്ണൻ, വി ബിന്ദു, അനുപമ ഇപ, വി നിഷാദ് പ്രസംഗിച്ചു. യാത്രയയക്കപ്പെടുന്നവർ മറുപടി പ്രസംഗം നടത്തി. സി എം സലീം സ്വാഗതവും പി കെ ശശികുമാർ നന്ദിയും പറഞ്ഞു.
കെ എസ് ടി എ യാത്രയയപ്പ് സംഗമവും പുസ്തക പ്രകാശനവും കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നീസ ഉദ്ഘാടനം നിർവഹിച്ചു.
