പുളിക്കൽ: പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 2023-24 അധ്യയന വർഷത്തെ പഠനോത്സവം വർണാഭമായി നടന്നു. വാർഡ് മെമ്പർ ശ്രീമതി ആസീഫ ഷെമീർ
ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ഷീജ പി അദ്ധ്യക്ഷത നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ.പി അനസ് ആശംസ പറഞ്ഞു.
കുട്ടികളുടെ ഇംഗ്ലീഷ് കവിതാലാപനം, ഗണിതപ്പാട്ട്, അറബിക് സംഭാഷണം തുടങ്ങിയവയും സയൻസ് പ്രൊജക്ട് അവതരണം,ഗണിത വഞ്ചിപ്പാട്ട്,സാമൂഹ്യ ശാസ്ത്ര ദൃശ്യാവിഷ്കാരം, അറബിക് ഗാനം,ഉറുദു ഗാനം,ഗണിതഗാനം , നാടൻപാട്ട്, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് പഠനോത്സവം പ്രൗഢമായി.തുടർന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, അറബിക്, സംസ്കൃതം, സയൻസ്, സോഷ്യൽ, ഗണിതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ, സ്റ്റീൽ മോഡൽ, വർക്കിങ് മോഡൽ എന്നിവ ഉൾപ്പെടുന്ന സ്റ്റാളുകളുടെ പ്രദർശനവും നടന്നു.തുടർന്ന് വിജയ സ്പർശം വിജയ പ്രഖ്യാപനം പുളിക്കൽ പഞ്ചായത്ത് വാർഡ് മെമ്പർ ആസിഫ ഷെമീർ നിർവഹിച്ചു . കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ ചടങ്ങിൽ നടന്നു. വിജയ സ്പർശം ഹൈസ്ക്കൂൾ കോർഡിനേറ്റർ ശ്രീമതി ഷബ്ന ടീച്ചർ സ്വാഗതവും
വിജയ സ്പർശം യു പി കോർഡിനേറ്റർ റിൻഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
കുട്ടികളുടെ മികവുകൾ പ്രകടമാക്കി പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ പഠനോത്സവും വിജയ സ്പർശം വിജയ പ്രഖ്യാപനവും നടന്നു.
