25.8 C
Kerala
Saturday, July 6, 2024

വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി ജി.എച്ച്.എസ്.എസ് വാഴക്കാട് പാർലിമെൻ്റ് തിരഞ്ഞെടുപ്പ്

Must read

ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ഇന്ന് സ്കൂൾ പാർലിമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ പാഠങ്ങൾ പകർന്നു നൽകിയ പുത്തൻ അനുഭവമായി മാറി. ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് തിരഞ്ഞെടുപ്പ് നടന്നപ്പോൾ , തിരഞ്ഞെടുപ്പ് വാർത്തകൾ മാത്രം കണ്ട് ശീലിച്ച വിദ്യാർഥികൾക്ക് നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമാണ് പ്രകടമായത്. നാമ നിർദേശ പത്രിക സമർപ്പണം, സൂഷ്മ പരിശോധന, പിൻവലിക്കൽ ,പ്രചാരണം , സ്ഥാനാർഥികളുമായി മുഖാമുഖം എന്നീ നടപടി ക്രമങ്ങളെല്ലാം പാലിച്ച് ഒരു ഇലക്ഷൻ്റെ ചാരുതയും ഗൗരവവും ചോർന്നു പോകാത്ത രീതിയിലായിരുന്നു ഇലക്ഷൻ നടന്നത്. ‘ഓരോ ക്ലാസിലും ബൂത്തുകൾ ഒരുക്കിയും പോളിങ് ഉദ്യോഗസ്ഥരായി വിദ്യാർഥികളെ നിയോഗിച്ചു കൊണ്ടും എൻ.സി.സി, എസ്.പി.സി വിദ്യാർഥികൾക്ക് സുരക്ഷാ ചുമതലയും നൽകിക്കൊണ്ടുമാണ് ഇലക്ഷൻ നടത്തിയത്.കൈയിൽ മഷി പുരട്ടി ആയിരത്തി അഞ്ഞൂറിനടുത്ത് വിദ്യാർഥികൾ സമ്മതിദാനവകാശം വിനിയോഗിച്ചു.ഇലക്ഷൻ കഴിഞ്ഞതിനു ശേഷം ഓരോ ക്ലാസിലും വിജയിച്ച കുട്ടികളുടെ വിവരങ്ങൾ സ്കൂൾ ഉച്ചഭാഷിണിയിലൂടെ യഥാ സമയം അറിയിക്കുകയും ചെയ്തു. സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിന് വിനേഷ് മാസ്റ്റർ, അൻസമ്മ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article