ഐ.പി.എഫ് എടവണ്ണപ്പാറ, അരീക്കോട് ചാപ്റ്ററുകൾ സംയുക്തമായി സംഘടിപ്പിച്ച ഉസ്വ ഹസന മീലാദ് സംഗമം മപ്രം ബുഖാരിയ്യ കാമ്പസിൽ വെച്ച് നടന്നു. ഐ.പി.എഫ് എടവണ്ണപ്പാറ ചാപ്റ്റർ ഡയറക്ടർ ഡോ. റഹീം പൊന്നാടിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം മലപ്പുറം ഈസ്റ്റ് റീജിയൻ ഫിനാൻസ് ഡയറക്ടർ അഡ്വക്കറ്റ് മമ്മോക്കർ അരീക്കോട് ഉൽഘാടനം നിർവ്വഹിച്ചു. സയ്യിദ് അഹ്മദ് കബീർ ബുഖാരി തങ്ങൾ , ഐ. പി. എഫ് കോഴിക്കോട് റീജിയൻ ഫിനാൻസ് ഡയറക്ടർ ഡോ. അബ്ദുല്ലക്കുട്ടി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മലപ്പുറം ഈസ്റ്റ് റീജിയൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹാരിസ് മുബാറക് കീനോട്ട് അവതരിപ്പിച്ചു.
ബുഖാരിയ്യ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗ്രാന്റ് മൗലിദ് നടന്നു.
എസ് വൈ എസ് എടവണ്ണപ്പാറ സോൺ പ്രസിഡന്റ് അലി സഖാഫി പ്രാരംഭ പ്രാർത്ഥന നടത്തി. എസ്. വൈ. എസ്
സോൺ ദഅവ പ്രസിഡന്റ് അബ്ദുൽ അസീസ് ലത്തീഫി, ശരീഫ് സഖാഫി ആക്കോട് , എഞ്ചിനീയർ മുനീർ വാഴക്കാട്, മുർഷിദ് എളമരം തുടങ്ങിയവർ സംബന്ധിച്ചു. എഞ്ചിനീയർ അഷ്റഫ് മുതുപറമ്പ് സ്വാഗതവും ഫിറോസ് മാസ്റ്റർ തെക്കും മുറി നന്ദിയും പറഞ്ഞു.
ഐ.പി.എഫ് ഉസ് വ ഹസന ശ്രദ്ധേയമായി
