27.8 C
Kerala
Thursday, March 13, 2025

സ്കൂൾ കലോത്സവവും എൽ എസ് എസ് വിജയികൾക്കുള്ള അനുമോദനവും നടത്തി

Must read

വാഴക്കാട്: എളമരം ഗവൺമെന്റ് എൽ പി സ്കൂളിലെ ഈ അധ്യാന വർഷത്തിലെ സ്കൂൾ കലോത്സവവും എൽഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. കലോത്സവം സിനിമ, മിമിക്രി, നാടൻ പാട്ട് കലാകാരൻ, കലാഭവൻ സതീഷ് ഉദ്ഘാടനം നിർവഹിച്ചു, എൽഎസ്എസ് വിജയികളായ മുഹമ്മദ് അബ്സർ, ഫാത്തിമ നദ എന്നിവരെ വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശരീഫാ ചിങ്ങംകുളത്തിൽ ട്രോഫികൾ നൽകി ആദരിച്ചു.

വിജയികൾക്കുള്ള ക്യാഷ് അവാർഡ് മുൻ അധ്യാപകരായ കൃഷ്ണൻകുട്ടി മാസ്റ്റർ, ആമിനക്കുട്ടി ടീച്ചർ എന്നിവർ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് മുസമ്മിൽ വാഴക്കാട് അധ്യക്ഷനായ പരിപാടിയിൽ പിടിഎ വൈസ് പ്രസിഡന്റ് സലീം മാസ്റ്റർ, എസ് എം സി ചെയർമാൻ അബ്ദുറസാഖ്, എം പി ടി എ പ്രസിഡന്റ്ശ്രീമതി ബുഷറ,വൈസ് പ്രസിഡന്റ് ശ്രീമതി സെറീന, ബി ടി എം ഓ യു പി സ്കൂൾ പ്രധാനധ്യാപകൻ നൗഷാദ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പരിപാടികൾക്ക് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസുദ്ദീൻ, സുകുമാരൻ, മുഹമ്മദലി,റിയാസ് ടി,മുനീർ ആമക്കോട്,തുടങ്ങിയവരും അധ്യാപകരായ വിപിൻ മാസ്റ്റർ, മഞ്ജുള ടീച്ചർ, ശരീഫ് മാസ്റ്റർ, മുർഷിദ് മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി.

പരിപാടിക്ക് സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി മേഴ്സി ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് മൃദുല ടീച്ചർ നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article