ഒളവട്ടൂർ -കേരള സർക്കാർ കിഫ്ബി പദ്ധതിയിലൂടെ വിദ്യാ കിരണം നേതൃത്വത്തിൽ നടപ്പാക്കി ഒരു കോടി ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.വി ഇബ്രാഹിം എം എൽ എ നിർവ്വഹിച്ചു.
പിടി എ പ്രസിഡണ്ട് ടി ആലി ഹാജി അധ്യക്ഷനായിരുന്നു.
മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി.രമേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ, വാർഡ് മെമ്പർ അൻവർ സാദത്ത്, വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ എം മണി, സമഗ്ര ശിക്ഷ കേരള ബ്ലോക്ക്പ്രോജക്ട് കോ – ഓർഡിനേറ്റർ ഡോ.സുധീരൻ ചീരക്കൊട, കെ.പി ശ്രീധരൻ, സി എം കുഞ്ഞി മുഹമ്മദ്, എം. കാർത്തികേയൻ, രാധാകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ ഡോ.എ.ജെ. സജീന സ്വാഗതവും പ്രധാനാധ്യാപകൾ സി.ബാബു നന്ദിയും പ്രകാശിപ്പിച്ചു.
കേരള സർക്കാർ കിഫ്ബി പദ്ധതിയിലൂടെ നിർമിച്ച തടത്തിൽ പറമ്പ ഗവ: ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
